ബെംഗളൂരു : കെഎന്‍എസ്എസ് പീനിയ കരയോഗത്തിന്റെ പത്താം വാര്‍ഷികവും പീനിയോത്സവവും നെലഗദര ഹള്ളിയിലുള്ള സിദ്ധു ഗാര്‍ഡനില്‍ നടന്നു. പ്രസിഡന്റ് രമേശ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെഎന്‍ എസ് എസ് ചെയര്‍മാന്‍ ആര്‍ . മനോഹര കുറുപ്പ് ജനറല്‍ സെക്രട്ടറി ടി. വി നാരായണന്‍ , മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി എന്നിവര്‍ സംസാരിച്ചു. ബോര്‍ഡിന്റെ പുതിയ ഭാരവാഹികളെയും കേരള സമാജം ജനറല്‍ സെക്രട്ടറി റെജികുമാറിനെയും ദീപ്തി വെല്‍ഫയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു.
ആലപ്പി ഗോപകുമാറിന്റെ സംവിധാനത്തില്‍ നാടന്‍ പാട്ടും കോമഡി ഷോയും നൃത്തനൃത്യങ്ങളും നടന്നു. കോഴിക്കോട് സങ്കീര്‍ത്തനയുടെ വെളിച്ചം എന്ന നാടകവും, അംഗങ്ങളുടെ കലാപരിപാടികളും , ഓണസദ്യയും ഉണ്ടായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
<br>
TAGS : KNSS
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…
തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…
ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…