ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നടത്തുന്ന രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. ഡല്‍ഹിയില്‍ ജന്തര്‍മന്താണ് പ്രതിഷേധത്തിന് പ്രധാന വേദിയാകുന്നത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്തര്‍മന്തറിലെ നിരാഹാര സമരത്തിന്റെ ഭാഗമാകും.
എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമൂഹ ഉപവാസം സംഘടിപ്പിക്കാനും പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖട്കര്‍ കലമില്‍ നിരാഹാരം അനുഷ്ടിക്കും. പൊതു ഇടങ്ങളില്‍ പ്രതിഷേധിക്കാന്‍ കഴിയാത്തവര്‍ വീടുകളില്‍ നിരാഹാരം അനുഷ്ഠിക്കും. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, നോര്‍വേ, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ പ്രതിഷേധിക്കും എന്ന് എഎപി നേതാക്കള്‍ വ്യക്തമാക്കി.
The post കെജ്രിവാളിന്റെ അറസ്റ്റ്; ആം ആദ്മിയുടെ രാജ്യവ്യാപക നിരാഹാരം ഇന്ന് appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…