കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. തമിഴ്നാട് സ്വദേശി ശരൺ കെ. കുമാർ (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെൻട്രൽ റേസ് കോഴ്‌സ് റോഡിലെ ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു.

ഏപ്രിൽ ആറിന് ബെംഗളൂരുവിൽ എത്തിയ ശരൺ ആദ്യം ഒരു ദിവസത്തേക്കാണ് ഹോട്ടലിൽ മുരിയെടുത്തത്. പിന്നീട് താമസം ഒരാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് പണം അടച്ചതായി ഹോട്ടൽ ഉടമ പറഞ്ഞു. കഴിഞ്ഞ മാർച്ചിലും ഇതേ ഹോട്ടലിൽ ശരൺ മുറിയെടുത്തിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. സംഭവത്തിൽ ബെംഗളൂരു പോലീസ് കേസെടുത്തു.

The post കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു; 4500 രൂപ ഓണം ബോണസ്‌, 20,000 രൂപ അഡ്വാൻസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന്…

3 hours ago

പെരുമ്പാവൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍

കൊച്ചി: പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തെരുവ്‌ നായ്ക്കള്‍ മാലിന്യം ഇളക്കിയതോടെ…

3 hours ago

അമീബിക് മസ്തിഷ്ക ജ്വരം തടയാൻ ജനകീയ കാമ്പയിൻ;​ ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

തിരുവനന്തപുരം:  അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാമ്പയിൻ ആരംഭിക്കുന്നു. ഓഗസ്റ്റ് 30,…

4 hours ago

സംസ്‌കാരച്ചടങ്ങിനിടെ വാതക ശ്‌മശാനത്തിൽ തീ പടർന്ന് അപകടം, ഒരാൾക്ക് പൊള്ളലേറ്റു

പത്തനംതിട്ട: റാന്നിയിൽ വാതക ശ്മശാനത്തിൽ സംസ്കാരത്തിനിടെ തീ പടർന്ന് യുവാവിന് പൊള്ളലേറ്റു. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ…

4 hours ago

‘പവിഴമല്ലി പൂക്കുംകാലം’; പുസ്തകചർച്ച 27 ന്

ബെംഗളൂരു: കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിന് കീഴിലുള്ള മലയാളം മിഷൻ 2024 ഭാഷാപുരസ്കാരങ്ങളിലെ മികച്ച കഥാസമാഹാരത്തിനുള്ള പ്രവാസിസാഹിത്യ പുരസ്‌കാരം സ്‌പെഷ്യൽ ജൂറി…

4 hours ago

ലൈംഗികാതിക്രമം നടത്തിയതായി ഗവേഷകയായ യുവതിയുടെ പരാതി; വേടനെതിരെ പുതിയ കേസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷകയായ യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസാണ് നിയമനടപടി തുടങ്ങിയത്.…

5 hours ago