KERALA

ലൈംഗികാതിക്രമം നടത്തിയതായി ഗവേഷകയായ യുവതിയുടെ പരാതി; വേടനെതിരെ പുതിയ കേസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷകയായ യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസാണ് നിയമനടപടി തുടങ്ങിയത്. ഐപിസി 354, 354A(1), 294(b) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിക്കു പിന്നാലെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

അതേസമയം, വേടന്‍ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന യുവഡോക്ടറുടെ കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റി. ബുധനാഴ്ച വിധി പറയാമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയിട്ടുള്ളത്.
SUMMARY: A young researcher complains of sexual assault; New case against the hunter

NEWS DESK

Recent Posts

നെഞ്ചിൽ അണുബാധ; ശരദ് പവാര്‍ ആശുപത്രിയില്‍

മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന്‌ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…

55 minutes ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…

2 hours ago

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…

2 hours ago

തീരാനോവായി ആ 26 ജീവനുകൾ; പഹൽഗാമിലെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…

3 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…

3 hours ago

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…

4 hours ago