കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് പേർ മരിച്ചു. പീനിയയിലാണ് സംഭവം. കലബുർഗി സ്വദേശി വീരേഷ് (35), യാദ്ഗിർ സ്വദേശി ഇമാം ഷെയ്ഖ് (28) എന്നിവരാണ് മരിച്ചത്. കലബുർഗി സ്വദേശി പ്രകാശിന് (55) ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച വൈകുന്നേരം എൻടിടിഎഫ് സർക്കിളിന് സമീപമുള്ള അഞ്ച് നില കെട്ടിടത്തിൻ്റെ നാലാം നിലയിൽ തൊഴിലാളികൾ പണിയെടുക്കുമ്പോഴായിരുന്നു സംഭവം.

ജോലിക്കിടെ പെട്ടെന്ന് മേൽക്കൂര തകർന്നുവീണതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേർ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരുന്നു. ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

മൂന്നാമത്തെയാൾ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പീനിയ പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Building collapse kills two workers in Bengaluru, injures another

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

3 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

3 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

3 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

4 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

4 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

5 hours ago