പശ്ചിമ ബംഗാളിലെ കൊൽക്കത്തയില്‍ ട്രെയിനി ഡോക്ടർ ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ സ്ഥാപനങ്ങൾ ഉൾപ്പെടെ 15 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. ഞായറാഴ്ച രാവിലെയാണ് പരിശോധന തുടങ്ങിയത്. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി.
സന്ദീപ് ഘോഷിനെതിരെ വൻ ആരോപണങ്ങളാണ് ഉയർന്നുവന്നത്. സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക തട്ടിപ്പുകളാണ് നടക്കുന്നതെന്നും അവകാശികളില്ലാത്ത മൃതദേഹങ്ങൾ കടത്തുന്നതായും ആശുപത്രിയിലെ മുൻ ഡപ്യൂട്ടി സൂപ്രണ്ട് അക്തർ അലി ആരോപിച്ചിരുന്നു. അക്തർ അലി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക തട്ടിപ്പുകളെ സംബന്ധിച്ചുള്ള അന്വേഷണം ശനിയാഴ്ചയാണ് സിബിഐ ഫയൽ ആരംഭിച്ചത്.
ആർജി കാർ ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലെ ഡോ.ദേബാശിഷ് സോമിൻ്റെ വീട്ടിലും സിബിഐ സംഘം എത്തിയിട്ടുണ്ട്. സന്ദീപ് ഘോഷുമായി വളരെ അടുപ്പമുള്ളയാളാണ് ദേബാശിഷ് സോം. കൊൽക്കത്തയിലെ കേഷ്തോപൂരിലാണ് ദേബാശിഷിൻ്റെ വീട്.
ഓഗസ്റ്റ് 9 ന് ഇവിടെ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവവും സിബിഐ അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തന്നെയാണ് പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സിബിഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.
<BR>
TAGS : CBI | KOLKATA DOCTOR MURDER
SUMMARY : CBI raids 15 places including establishments of Kolkata RG Kar Medical College Principal
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…