ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തലവനുമായ കെ ചന്ദ്രശേഖർ റാവുവിനെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരിലാണ് 48 മണിക്കൂര്‍ വിലക്ക്. ഇന്ന് രാത്രി എട്ടുമണിക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ വിലക്ക് നിലവില്‍ വരും. കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.
പാർട്ടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ കമ്മീഷൻ കെസിആറിന് നോട്ടീസും അയച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവു നടത്തിയതെന്നാണ് പരാതി. പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട്: വയനാട് , കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ - കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപാത നിർമാണ…
ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി…
ബെംഗളൂരു: മലയാളം മിഷന്റെ സുഗതാഞ്ജലി കാവ്യാലാപന മേഖലാതല മത്സരങ്ങൾ ഞായറാഴ്ച ഓൺലൈനായി നടത്തും. ഉച്ചയ്ക്കുശേഷം 2.30-ന് മത്സരം തുടങ്ങും. സബ്…
ബെംഗളൂരു: തനിമ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാഗസിൻ ലിസ്റ്റിക്കിൾ 2 പ്രകാശനവും വായനയുടെ ഡിജിറ്റൽ യുഗം എന്ന വിഷയത്തിൽ…
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്‌സി…
പാലക്കാട്: ഓണം പ്രമാണിച്ച് മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന…