ഡൽഹി: ഇത്തവണത്തെ കീർത്തിചക്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. കശ്മീരിലെ അനന്ദ്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങ് അടക്കം നാല് പേർക്കാണ് കീർത്തിചക്ര ബഹുമതി സമ്മാനിക്കുക. 2023 സെപ്റ്റംബർ 13ലുണ്ടായ ഭീകരാക്രമണത്തിലാണ് മൻപ്രീത് സിങ്ങിന് ജീവൻ നഷ്ടമായത്. കേണല്‍ മന്‍പ്രീത് സിങ് രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു. മരണാനന്തര ബഹുമതിയായാണ് കീർത്തിചക്ര നൽകുക.
കേണല്‍ മന്‍പ്രീത് സിങ്ങിനെ കൂടാതെ, കരസേനയില്‍ നിന്നുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കീര്‍ത്തി ചക്ര ലഭിച്ചു. സൈനികനായ രവി കുമാര്‍, മേജര്‍ എം നായിഡു എന്നിവരാണ് കീര്‍ത്തിചക്രയ്ക്ക് അര്‍ഹരായവര്‍. ദീപക് കുമാറിന് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു.
പഞ്ചാബിലെ ഭരോൻജിയാനിലാണ് കേണൽ മൻപ്രീതിൻ്റെ കുടുംബം. ഭാര്യ ജഗ്മീത് ഗ്രെവാളും രണ്ട് മക്കളും അടങ്ങുന്നതാണ് മന്‍പ്രീത് സിങ്ങിന്‍റെ കുടുംബം. അനന്ത്നാഗ് ജില്ലയിലെ കൊക്കര്‍നാഗ് മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 രാഷ്ട്രീയ റൈഫിള്‍സിലെ (ആര്‍ആര്‍) കേണല്‍ സിങ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ മുസാമില്‍ ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
<BR>
TAGS : KIRTI CHAKRA AWARDS
SUMMARY : Four soldiers, including Colonel Manpreet Singh, received Kirti Chakra
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…