Categories: NATIONALTOP NEWS

കേന്ദ്രത്തിൻ്റെ സുപ്രധാന പ്രഖ്യാപനം; ജാതി സെന്‍സസ് നടപ്പാക്കാന്‍ തീരുമാനം, ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചു. അടുത്ത പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഡല്‍ഹിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്ത് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യമാണിത്. എന്നാൽ ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.

രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് കോൺഗ്രസ് ജാതി സെൻസസ് ആശയം ഉയർത്തുന്നതെന്നും സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻ ഡി എ ഘടകകക്ഷിയായ ജെ ഡി യുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല.

<BR>
TAGS : CASTE CENSUS | CENTRAL GOVERNMENT
SUMMARY : Important announcement by the Center; Decision to implement caste census, will be conducted along with population census

Savre Digital

Recent Posts

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…

4 minutes ago

ഡല്‍ഹിയെ നടുക്കി ഉഗ്രസ്‌ഫോടനം; 13 മരണം സ്ഥിരീകരിച്ചു, ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍,കിലോ മീറ്ററോളം ദൂരത്തേക്ക് സഫോടന ശബ്ദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…

52 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ്‌ (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…

2 hours ago

ഗാന സായാഹ്നം സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…

2 hours ago

ഡല്‍ഹി സ്‌ഫോടനം; ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട ​മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…

2 hours ago

ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​റി​ൽ സ്ഫോ​ട​നം

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…

3 hours ago