ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് കർണാടക അധ്യക്ഷനും, മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർഥിയായി മത്സരിച്ച കുമാരസ്വാമി രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെയും ചെന്നമ്മയുടെയും മകനായി കർണാടകയിലെ ഹാസൻ ജില്ലയിലെ ഹോളനരസിപുര താലൂക്കിലെ ഹരദനഹള്ളിയിലാണ് കുമാരസ്വാമി ജനിച്ചത്. ഹാസൻ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബെംഗളൂരു ജയനഗറിലെ എംഇഎസിൽ ഹൈസ്കൂൾ പഠനവും, ബസവനഗുഡി നാഷണൽ കോളേജിൽ നിന്ന് സയൻസ് ബിരുദവും പൂർത്തിയാക്കി.
അച്ഛനെ പിന്തുടർന്ന് രാഷ്‌ട്രീയത്തിൽ എത്തിയ കുമാരസ്വാമി 1996ലെ പൊതുതിരഞ്ഞെടുപ്പിൽ കനകപുരയിൽ വിജയിച്ചാണ് കുമാരസ്വാമി തിരഞ്ഞെടുപ്പ് ഗോദയിൽ പ്രവേശിച്ചത്. നിലവിൽ അദ്ദേഹം കർണാടവും നിയമസഭയിൽ ചന്നപട്ടണ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ്.
TAGS: KARNATAKA| JDS| BJP| NDA| KUMARASWAMY
SUMMARY: HD Kumaraswamy takes oath as cabinet minister
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…