Categories: NATIONALTOP NEWS

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

ന്യൂഡൽഹി: പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന യൂണിയൻ ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസം​ഗം. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇന്നത്തെ ബജറ്റ് അവതരണം. തു​ട​ർ​ച്ച​യാ​യ​ ​ഏ​ഴ് ​ബ​ഡ്‌​ജ​റ്റു​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മൊ​റാ​ർ​ജി​ ​ദേ​ശാ​യി​യു​ടെ​ ​റെ​ക്കാ​ഡ് ​നി​ർ​മ്മ​ല സീതാരാമൻ ഇന്ന്​ ​മ​റി​ക​ട​ക്കും.

എന്തെല്ലാമാണു ബജറ്റില്‍ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണു രാജ്യം. ഇടത്തരക്കാർക്കും പിന്നാക്ക വിഭാ​ഗത്തിനും പരി​ഗണന നൽകുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുക എന്നാണ് സൂചന. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം നൽകുന്നത് ഈ സൂചനയാണ്. പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി നിരക്കുകളിൽ ഇളവ്, പുതിയ നികുതി സ്കീമിലുള്ളവർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തൽ, നികുതി സ്ളാബുകളുടെ പരിധി ഉയർത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. വയനാടിനുള്ള പ്രത്യേക പാക്കേജാണ് കേരളം കാത്തിരിക്കുന്നത്. എയിംസ്, കൂടുതൽ ട്രെയിനുകൾ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്.

ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നൽകിയ സൂചനയും ഇടത്തരക്കാരെ സംബന്ധിച്ച് ശുഭകരമാണ്. ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാക്കട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ ബജറ്റിലെ മധ്യവർഗ്ഗക്കാരുടെ കരുതൽ തന്നെയാവും നിർമ്മല സീതാരാമൻ്റെ ബജറ്റിലെ ഹൈലൈറ്റെന്ന് ഉറപ്പിക്കാം.
<br>
TAGS : UNION BUDJET 2025
SUMMARY :  Union Budget today

Savre Digital

Recent Posts

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ​വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…

51 minutes ago

സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…

1 hour ago

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…

2 hours ago

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

2 hours ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

2 hours ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

3 hours ago