Categories: KARNATAKATOP NEWS

കേന്ദ്ര ബജറ്റ്; സംസ്ഥാനത്തിനോട്‌ വീണ്ടും അവഗണന കാട്ടിയെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ കേന്ദ്രം അവഗണിക്കുകയാണെന്നും ബജറ്റിൽ സംസ്ഥാനത്തിൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനമന്ത്രി നിർമല സീതാരാമൻ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തീർത്തും നിരാശയാണ് കേന്ദ്രം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകരായ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്താൻ ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക ഗ്രാൻ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും കർണാടകയെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷൻ കർണാടകത്തിന് 5,495 കോടി രൂപ പ്രത്യേക ഗ്രാൻ്റായി ശുപാർശ ചെയ്തിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ പെരിഫറൽ റിംഗ് റോഡിന് 6,000 കോടി രൂപയും റായ്ച്ചൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെട്രോ, സബർബൻ റെയിൽ പദ്ധതി തുടങ്ങിയവയ്ക്ക് എന്തെങ്കിലും ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഹൈദരാബാദ്-ബെംഗളൂരു സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന് മാത്രമായി വലിയ പ്രഖ്യാപനങ്ങളൊന്നുമില്ല. ഈവർഷം ആദ്യംഅവതരിപ്പിച്ച ബജറ്റിൽ റെയിൽവേ വികസനത്തിനായി 7524 കോടി രൂപ അനുവദിച്ചിരുന്നു. 11 പാതകൾ പുതുതായി നിർമിക്കാനും ഒമ്പത് പാതകൾ ഇരട്ടിപ്പിക്കാനും തുക വകയിരുത്തിയിരുന്നു. കന്റോൺമെന്റ്മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള റെയിൽപ്പാത നാലുവരിയാക്കാൻ 260 കോടി രൂപയും വകയിരുത്തിയിരുന്നു.

ഇന്ത്യ അലയൻസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം ബിജെപിയുടെ സഖ്യകക്ഷികൾക്ക് അനുകൂലമാണ് ബജറ്റെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വിമർശിച്ചു. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ, മോദി സർക്കാരിൻ്റെ കീഴിലുള്ള പുരോഗതിയാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് എൻഡിഎ സർക്കാരിൻ്റെ ഒമ്പത് പ്രധാന മുൻഗണനകളെ ബജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. 2027 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിന് ഇത് ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | UNION BUDGET
SUMMARY: CM: K’taka Got nothing In Union Budget

Savre Digital

Recent Posts

കന്നഡ പഠന കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കള്‍ക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറി

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ, കര്‍ണാടക ഗവണ്മെന്റിന് കീഴിലുള്ള കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന ത്രൈമാസ കന്നഡ…

14 minutes ago

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…

28 minutes ago

ചെങ്കോട്ട സ്ഫോടനം; ഉമർ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…

1 hour ago

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും വിമാനത്താവളങ്ങൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…

1 hour ago

കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘ചിറക്’ ബെംഗളൂരുവില്‍

ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…

2 hours ago

ഭൂട്ടാന്‍ വാഹനക്കടത്തു കേസ്; നടന്‍ അമിത് ചക്കാലക്കലിന് ഇഡി നോട്ടീസ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ്. നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…

3 hours ago