ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ തുടക്കമാകും. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. വെള്ളിയാഴ്‌ച ലോക്‌സഭാ ചേംബറിൽ പാർലമെന്‍റിന്‍റെ ഇരുസഭകളെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോര്‍ട്ട് ലോക്‌സഭയിലും രാജ്യസഭയിലും വയ്‌ക്കും.
ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ ഈ വർഷത്തെ പൊതു ബജറ്റ് അവതരിപ്പിക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയില്‍ രണ്ട് ദിവസം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിനും നാലിനുമാകും ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുക. അതേസമയം നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ മൂന്ന് ദിവസം അനുവദിച്ചു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ ഒമ്പത് സിറ്റിങ്ങുകളായി നടക്കും. തുടർന്ന് ബജറ്റ് നിർദേശങ്ങൾ പരിശോധിക്കുന്നതിനായി പാർലമെന്‍റ് ഇടവേളയ്ക്ക് പിരിയും. വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്‍റുകൾക്കായുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ബജറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനും മാർച്ച് 10 മുതൽ വീണ്ടും യോഗം ചേരും. കേന്ദ്ര ബജറ്റ് സമ്മേളനത്തില്‍ ആകെ 27 സിറ്റിങ്ങുകൾ ഉണ്ടാകും.
TAGS: NATIONAL | BUDGET 2025
SUMMARY: Union Budget 2025-26 session to be held between January 31-February 13
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…
തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…
ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…