വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വയനാട്ടിലെത്തി. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തഭൂമി സന്ദർശിച്ച സുരേഷ് ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിൻ്റെ നിയമവശങ്ങള്‍ പരിശോധിക്കണമെന്ന് വയനാട്ടിലെത്തിയ സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദേഹം അറിയിച്ചു.
അതേസമയം, വയനാട് മുണ്ടക്കൈയില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരുകയാണ്. 364 പേരാണ് ദുരന്തത്തില്‍ ഇതുവരെ മരിച്ചത്. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്.
TAGS : SURESH GOPI | WAYANAD LANDSLIDE
SUMMARY : Central Minister Suresh Gopi in the disaster area
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…
ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…
മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…