Categories: KERALATOP NEWS

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍?; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിസഭയിലേക്കെന്ന് സൂചന

ന്യൂഡൽഹി: ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതേസമയം ഏത് വകുപ്പായിരിക്കും നൽകുക എന്ന കാര്യത്തിൽ വ്യക്തമല്ല.

ദേശീയ ന്യൂനപക്ഷകമ്മിഷന്‍ വൈസ് ചെയര്‍മാനായ ആദ്യ മലയാളി കൂടിയാണ് ഇദ്ദേഹം. ബിജെപി മുൻ ദേശീയ ഉപാദ്ധ്യക്ഷൻ ആണ്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. കോട്ടയം കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ.

സുരേഷ് ഗോപിയാണ് മൂന്നാം മോദി മന്ത്രിസഭയിലെത്തുന്ന അടുത്ത മലയാളി. അദ്ദേഹം സകുടുംബം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ അനിൽ ആന്റണി ഉൾപ്പടെയുള്ളവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അമിത്ഷാ, രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖരെ നിലനിര്‍ത്തിയാകും മൂന്നാം മോദി മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. .മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ജോതിരാദിത്യ സിന്ധ്യ, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും മന്ത്രിമാരാകും. ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു. വൈകിട്ട് ഏഴേകാലിനാണ് സത്യപ്രതിജ്ഞ.
<br>
TAGS : MODI GOVERNMENT | LATEST NEWS | GEORGE KURIAN | SURESH GOPI | NDA GOVT
SUMMARY : Two Union Ministers for Kerala; Suresh Gopi and George Kurien to the Cabinet

Savre Digital

Recent Posts

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

55 minutes ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

2 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

2 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

3 hours ago

ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി; 9600 കോടി രൂപ തിരിച്ചടയ്ക്കാൻ ഉത്തരവ്

ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…

3 hours ago

ഡിഎംകെയുടെ നയം കൊള്ളയാണ്; തനിക്കെതിരെ നിലപാടുകള്‍ എടുക്കുന്ന ഡിഎംകെ ദുഃഖിക്കേണ്ടിവരുമെന്ന് വിജയ്

കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…

3 hours ago