കേരളത്തില്‍ പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് കൂടുതൽ ) ഈ ദിവസങ്ങളിൽ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൊവ്വാഴ്ച വരെ ചൂടും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതലായും മഴ ലഭിക്കുക. നാളെയും മറ്റെന്നാളും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
The post കേരളത്തില്‍ ചൊവ്വാഴ്ച വരെ ഉയർന്ന താപനില, പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ് appeared first on News Bengaluru.
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…