Categories: KERALATOP NEWS

കേരളത്തിൽ അതിവേഗ റോഡ് ഇടനാഴി വരുന്നു; തിരുവനന്തപുരം മുതൽ അങ്കമാലിവരെ പദ്ധതി

കൊച്ചി: കേരളത്തിൻ്റെ ഗതാഗത സൗകര്യങ്ങളിൽ ഏറെ മാറ്റം വരുത്തിയേക്കാവുന്ന പുതിയ റോഡ് ഇടനാഴിയെത്തുന്നു. ഏറെ തിരക്കുള്ള മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിച്ചുള്ള റോഡ് ഇടനാഴിക്കാണ് സാധ്യതകൾ ശക്തമാകുന്നത്. കേന്ദ്ര സർക്കാരിൻ്റെ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം – അങ്കമാലി പാത അതിവേഗ ഇടനാഴിയാക്കി മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പദ്ധതിയോട് കേന്ദ്ര സർക്കാരിന് അനുകൂല നിലപാടാണുള്ളത്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ വിഷൻ 2047ൽ ഉൾപ്പെടുത്തി പദ്ധതി അതിവേഗത്തിലാക്കാനുള്ള നീക്കമാണുള്ളത്. ഇതിൻ്റെ ഭാഗമായുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയാക്കി ദേശീയപാത അധികൃതർ റോഡ് മന്ത്രാലയത്തിന് കൈമാറി. പദ്ധതി യാഥാർഥ്യമായാൽ മധ്യകേരളത്തിലെ ജില്ലകളിലേക്കും തിരിച്ചു അതിവേഗം തെക്കൻ ജില്ലകളിൽ നിന്ന് എത്തിച്ചേരാനാകും.

മുൻപ് നിർദേശിച്ചിരുന്ന അലൈൻമെൻ്റിൽ നിന്ന് നേരിയ മാറ്റങ്ങളും വ്യത്യാസങ്ങളും വരുത്തിയാണ് തിരുവനന്തപുരം – അങ്കമാലി അതിവേഗ ഇടനാഴി. റോഡുകളിലെ തിരക്കും മറ്റും കണക്കിലെടുത്ത് നാലുവരിയായി പാത നിർമിക്കാനാണ് നിലവിലെ തീരുമാനം. നിർദിഷ്ട തിരുവനന്തപുരം റിങ് റോഡിൽ നിന്ന് ആരംഭിച്ച് അങ്കമാലി ബൈപാസിൽ അവസാനിക്കും. അതേസമയം പാത കടന്നു പോകുന്ന പ്രദേശങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വിശദമാക്കിയിട്ടില്ല.

നാലുവരി പാതയായതിനാൽ തന്നെ 205 കിലോമീറ്റർ റോഡിനായി ഏകദേശം 950 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതായി വരുമെന്നതാണ് കടമ്പ. സർവേ ഉൾപ്പെടെയുള്ള നടപടികൾ നടക്കുന്ന ശബരിമല വിമാനത്താവളത്തിന് സമീപത്തുകൂടി മധ്യകേരളത്തിലെ മലയോര മേഖലകളെ ബന്ധിപ്പിച്ചാകും പാത കടന്നുപോകുകയെന്ന പ്രത്യേകതയുമുണ്ട്.

2047-ടെ രാജ്യത്ത് 50,000 കിലോമീറ്റർ ആക്സസ് കൺട്രോൾഡ് ദേശീയപാതകൾ നിർമിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതിൽ എക്സിറ്റ് പോയന്റുകൾ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ നൽകിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോൾ സംവിധാനമാണ് ഇത്തരം റോഡുകളിൽ ആവിഷ്കരിക്കുക.

Savre Digital

Recent Posts

നാല് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു

ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…

30 minutes ago

സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരുക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

പാലക്കാട്‌: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…

49 minutes ago

മഴ തുടരും; മൂന്ന്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​

തിരുവനന്തപുരം: കേരളത്തില്‍ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദവും മധ്യകിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദവും മൂലം അടുത്ത മൂന്ന് ദിവസം കൂടി മഴ…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ പാടില്ലായിരുന്നു; പ്രമീള ശശിധരന് തെറ്റു പറ്റിയെന്ന് ബിജെപി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുവേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം. രാഹുല്‍…

1 hour ago

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. സംഭവത്തിൽ കുഞ്ഞിന്റെ…

3 hours ago

ഞാൻ വാക്ക് മാറ്റില്ല, ഒറ്റ തന്തയ്ക്ക് പിറന്നവനാണ്; തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി

തൃശൂർ: എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും 'എസ്ജി…

3 hours ago