Categories: KERALATOP NEWS

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോ മീറ്റർ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ ബുധനാഴ്ചയോടെ മഴ ശക്തമാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Savre Digital

Recent Posts

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കർണാടക…

21 minutes ago

താരസംഘടന എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

കൊച്ചി: മലയാള താരസംഘടനയായ എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും.…

53 minutes ago

വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ടിവികെ

ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ചെന്നൈയില്‍ നടന്ന പാർട്ടി…

1 hour ago

ബിന്ദുവിന്റെ സംസ്കാരം പൂര്‍ത്തിയായി

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാല്‍…

3 hours ago

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

പാലക്കാട്‌: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ പാലക്കാട് സ്വദേശിക്ക് രോഗബാധ…

4 hours ago

ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ.…

5 hours ago