ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 24 ന് ഞായറാഴ്ച ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും . രാവിലെ 10:00 മുതല്‍ 2 മണിക്കൂറാണ് മത്സരം. 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും, 11മുതല്‍ 17 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികള്‍ക്ക് പതിനായിരം രൂപയുടെ പെയിന്റിംഗ് സാമഗ്രികള്‍ സമ്മാനമായി ലഭിക്കും.
ആറു വയസു വരെ ഉള്ള കുട്ടികള്‍ക്ക് ക്രയോന്‍സ് ഉപയോഗിക്കാം. മറ്റ് രണ്ടു വിഭാഗത്തില്‍ ഉള്ളവര്‍ ജലഛായമാണ് ഉപയോഗിക്കേണ്ടത്. വരക്കാനുള്ള പെന്‍സില്‍, ക്രയോന്‍സ്, ജലഛായം എന്നിവ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. വരക്കാനുള്ള ക്യാന്‍വാസ്, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന് വി എന്നിവര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 7315 34331, 90363 39194, 98861 81771
<br>
TAGS : DRAWING COMPETITION
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…