ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന് കീഴിലുള്ള എട്ടു സോണുകളുടെ സംയുക്ത കലോത്സവം സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍, സോണല്‍ സെക്രട്ടറിമാരായ എസ് വിശ്വനാഥന്‍, ബാലകൃഷ്ണപിള്ള, പവിത്രന്‍, പുരുഷോത്തമന്‍ നായര്‍, രാജു എ യു, സുഖിലാല്‍, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. വിവിധ സോണല്‍ സെക്രട്ടറിമാര്‍ ചടങ്ങില്‍ സംസാരിച്ചു. കലാകാരന്മാരുടെയും യുവജന, വനിതാ വിഭാഗം പ്രവര്‍ത്തകരുടെയും വൈവിധ്യമാര്‍ന്ന നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറി. നിര്‍ദ്ധന വിദ്യാര്‍ഥി പഠന സഹായ നിധിയിലേക്ക് വനിതാ വിഭാഗം ശേഖരിച്ച തുക വനിതാ വിഭാഗം ഭാരവാഹികള്‍ പ്രസിഡന്റിന് കൈമാറി. ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, യൂത്ത് വിങ്ങ് പ്രവര്‍ത്തക ഷമീമ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
<BR>
TAGS : ART AND CULTURE
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…