ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ മല്ലേശ്വരം സോണ്‍ ഓണാഘോഷം യെലഹങ്ക അംബേദ്കര്‍ ഭവനില്‍ നടന്നു. യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ വി. കെ. സുരേഷ് ബാബു, കാര്‍ഡിയോളജിസ്റ്റ് ഡോ. തഹസീന്‍ നെടുവഞ്ചേരി എന്നിവര്‍ വീശിഷ്ട അതിഥികളായി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, രമേഷ് കുമാര്‍ മേനോന്‍, ബിജുപാല്‍ നമ്പ്യാര്‍, വനിത വിഭാഗം ചെയര്‍പേഴ്സണ്‍ സുധ സുധീര്‍, യൂത്ത് വിംഗ് ചെയര്‍പേഴ്സണ്‍ ശ്വേത ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മല്ലേശ്വരം സോണിന്റെ മൂന്നാമത്തെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടന്നു. ഡയാലിസിസ് യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത മേഘ എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് വൈസ് പ്രസിഡന്റ് സുധീര്‍ മോഹനനെ ചടങ്ങില്‍ ആദരിച്ചു. ചെണ്ടമേളം, ഓണസദ്യ, അമ്മ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച സംഗീത, നൃത്ത, കലാപരിപാടി എന്നിവ നടന്നു.
<BR>
TAGS : ONAM-2024
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…