ബെംഗളൂരു: നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപ്പാര്‍ട്ട്‌മെന്റ് മലയാളി കൂട്ടായ്മയായ കേരളീയം വിപുലമായ പരിപാടികളൊടെ ഓണാഘോഷം സംഘടിപ്പിച്ചു. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസക്കാര്‍ ഒരുക്കിയ പൂക്കളത്തോടെ പരിപാടികള്‍ ആരംഭിച്ചു. കേരളത്തിന്റെ ക്ഷേത്ര കലാരൂപങ്ങളായ പൂതന്‍, തിറ എന്നിവക്ക് പുറമെ തൃശ്ശൂരില്‍ നിന്നെത്തിയ പുലിക്കൂട്ടവും ഘോഷയാത്രക്ക് മിഴിവേറി. 25 ഓളം സ്ത്രീ പുരുഷ ടീമുകള്‍ പങ്കെടുത്ത വടംവലി, ഉറിയടി, ചാക്കോട്ടം, ദമ്പതികളുടെ 3കാല്‍ ഓട്ടം തുടങ്ങിയ ഓണം സ്‌പോര്‍ട്‌സ്‌കള്‍, വിഭവ സമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു,
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ മലയാളി മങ്ക മത്സരത്തില്‍ ആന്‍ മേരി ഒന്നാം സ്ഥാനവും ലക്ഷ്മി രാജു രണ്ടാസ്ഥാനവും തുഷാര മൂന്നാമത്തെ സ്ഥാനവും നേടി. മലയാളി മന്നന്‍ മത്സരത്തില്‍ സുശീല്‍ വ്യാസ് ഒന്നാം സ്ഥാനവും അര്‍ജുന്‍ രണ്ടാം സ്ഥാനവും നേടി. ശിവരഞ്ജിത്തിന്റെ മാവേലി വേഷം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
കേരളീയം അധ്യക്ഷന്‍ ഡോ ജിമ്മി തോമസ്, സെക്രട്ടറി രാജേഷ് വെട്ടംതൊടി, ഉപാധ്യക്ഷന്‍ ഹരികൃഷ്ണന്‍ ജോയിന്റ് സെക്രട്ടറി ദിവ്യ കതെറിന്‍, ഖജാന്‍ജി ജോബിന്‍ അഗസ്റ്റിന്‍, കമ്മിറ്റി അംഗങ്ങളായ പ്രസാദ്,ഡിനില്‍, പ്രകാശ്, ഉണ്ണികൃഷ്ണന്‍, ഷെജിന്‍, ഇര്‍ഫാന, നിമ്മി, ബിന്ദു, സുജിത്കുമാര്‍, ബിമല്‍, ലിജോഷ്,അരുണ്‍,പ്രദോഷ് കുമാര്‍, വിശാല്‍, സോണിയ ജിമ്മി, അര്‍ജുന്‍, പ്രജിത്ത്, മിഥിലേഷ്, ജിതേഷ്, റഫീഖ്, നികേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
<br>
TAGS : ONAM-2024
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…