ബെംഗളൂരു: മലപ്പുറത്തു നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ഡ്രൈവർ ഹസീബ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 5 മണിക്ക് മാണ്ഡ്യ മദ്ദൂരിനടുത്ത് ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്. ആർപിസി 899 നമ്പർ സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിലൂടെ പോകുകയായിരുന്ന ലോറി സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിക്കുകയും ഡ്രൈവർ സ്റ്റിയറിംഗിനും കാബിനും ഇടയിൽ കുടുങ്ങുകയുമായിരുന്നു. മൃതദേഹം മാണ്ഡ്യ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബെംഗളൂരുവിലെക്കുള്ള സ്പെഷ്യല്‍ സര്‍വീസായിരുന്നു ബസിന്റെത്. അപകടത്തില്‍ യാത്രക്കാർക്ക് പരുക്കില്ല.
Updating…..
<BR>
TAGS : ACCIDENT | DEATH
SUMMARY : Kerala RTC bus driver dies after hitting divider at Maddur
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…