ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഫെസ്റ്റിവല്‍ ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പുരസ്‌കാര ജേതാവ് ഉണ്ണി വിജയന്‍ വിശിഷ്ടാതിഥിയായി.
കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പിവിഎന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഇരുപത്തിമൂന്ന് എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം നടന്നു. പ്രശസ്ത സിനിമ സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു വീഡിയോ കോളിലൂടെ സദസിനെ അഭിസംബോധന ചെയ്തു. സമ്മേളനത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു.
▪️ മികച്ച ചിത്രം – ലേര്‍ണിംഗ് ടു ലവ് (സംവിധായകന്‍-ദര്‍ശന്‍ കെ)
▪️ സംവിധായകന്‍ – എം ശ്രീലക്ഷ്മി (സിനിമ -ഫോര്‍ട്ടി)
▪️ നടന്‍ – കാര്‍ത്തിക് കെ നഗരം (സിനിമ – തൊണ്ടി)
▪️ നടി – ഫറ ഷിബില ( ലൈഫ് ഈസ് ബ്യുട്ടിഫുള്‍)
ഈസ് ബ്യുട്ടിഫുളിന്റെ സംവിധാനത്തിന് ബൈജു രാജ് ചേകവരും, വധു വരിക്കപ്ലാവ് എന്ന സിനിമയിലെ അഭിനയത്തിന് പ്രമോദ് അപിയാലും വീല്‍ എന്ന സിനിമയുടെ ഛായാഗ്രഹണത്തിന് ലിയോണ്‍ ഐസക് ലിം എന്നിവരും ജൂറിയുടെ പ്രത്യേക പ്രശംസക്ക് അര്‍ഹനായി. ഡോ ബിജു, പ്രകാശ് ബാരെ, ഉണ്ണി വിജയന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
<BR>
TAGS : SHORT FILM FEST
SUMMARY : Kerala Samajam Short Film Festival
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…