Categories: KARNATAKATOP NEWS

കൈക്കൂലി; ജി.എസ്.ടി. ഉദ്യോഗസ്ഥന് മൂന്നുവർഷം തടവ് വിധിച്ച് സി.ബി.ഐ. കോടതി

ബെംഗളൂരു: കൈക്കൂലിവാങ്ങിയ കേസില്‍ ജി.എസ്.ടി. മുൻ സൂപ്രണ്ടിന് മൂന്നുവർഷം തടവും അഞ്ചുവർഷം പിഴയും വിധിച്ച് കോടതി. ഉത്തരകന്നഡ ഹൊന്നാവർ റേഞ്ചിലെ സൂപ്രണ്ട്  ജിതേന്ദ്രകുമാർ ദാഗൂറിനെയാണ് ബെംഗളൂരുവിലെ സി.ബി.ഐ. കോടതി ശിക്ഷിച്ചത്. ഒട്ടേറെ കൈക്കൂലി ആരോപണങ്ങൾ ഇയാൾക്കെതിരേ നേരത്തെ ഉയർന്നിരുന്നു.

നികുതിയടയ്ക്കുന്നതിൽ വീഴ്ചയുണ്ടായ കച്ചവടക്കാരനോട് പിഴത്തുക ഒഴിവാക്കുന്നതിന് 25,000 രൂപ കൈക്കൂലിവാങ്ങിയ സംഭവത്തിലാണ് ഇയാളെ സി.ബി.ഐ. പിടികൂടിയത്. 2021 ആഗസ്റ്റിൽ ഇയാള്‍ക്കെതിരെ സി.ബി.ഐ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടര്‍ന്ന് വിചാരണക്കിടെ  ജിതേന്ദ്രകുമാർ ദാഗൂർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Savre Digital

Recent Posts

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

17 minutes ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

33 minutes ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

1 hour ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

1 hour ago

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…

2 hours ago

ചിങ്ങം ഒന്ന്; കൈരളീ കലാസമിതി വനിതാ വിഭാഗം പുതുവത്സര പിറവി ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…

3 hours ago