ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഇൻസ്‌പെക്ടർ ലോകായുക്ത പോലീസിന്റെ പിടിയിൽ. മൈസൂരുവിലെ കുവെമ്പുനഗർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ രാധയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് പിടിച്ചെടുത്ത കാറുകൾ വിട്ടുകൊടുക്കാനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.വാഹനത്തിൽ നിന്ന് സ്വർണാഭരണങ്ങളും വസ്തു രേഖകളും ബാങ്ക് പാസ്ബുക്കും എടിഎം കാർഡും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇതോടെ കാർ വിട്ടുനൽകാൻ ഇൻസ്പെക്ടർ രാധ രണ്ട് ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കരാറുകാരൻ വ്യാഴാഴ്ച ലോകായുക്ത പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ലോകായുക്ത ഉദ്യോഗസ്ഥർ കുവെംപുനഗർ പോലീസ് സ്റ്റേഷനിൽ റെയ്ഡ് നടത്തി ഇൻസ്പെക്ടർ രാധയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍…
കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്.…
ഡൽഹി: പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി…
ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…