കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ് വില്ലയിൽ എ. ഷിഹാബുദ്ദീന്‍റെ മകൻ മുഹമ്മദ് ഷിഫാനെയാണ് (13) ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നത്. കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഒമ്പതരയോടെ ഇടപ്പള്ളി ലുലുമാളിന്‍റെ പരിസരത്ത് കുട്ടിയെത്തിയതായി സി.സിടി.വി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 10 മണിയോടെ തീരേണ്ട പരീക്ഷ പകുതി വഴിയിൽ വെച്ച് കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസിൽ കയറി പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ മേഖല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.
<BR>
TAGS : MISSING CASE, KOCHI
SUMMARY : Missing 13-year-old found from Edappally, Kochi
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…