കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാസ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നത്. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസിന് വഴിയൊരുക്കിയത്.
ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി-ദോഹ വിമാന സര്‍വീസുകള്‍. കൊച്ചിയില്‍ നിന്ന് ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് രാത്രി 7.40ന് ദോഹയില്‍ എത്തിച്ചേരും. തിരികെ ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.40ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് പിറ്റേദിവസം രാവിലെ 11.20നാണ് കൊച്ചിയില്‍ എത്തിച്ചേരുക. ആകാസ എയറിന്റെ വെബ്‌സൈറ്റിലൂടേയും ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവല്‍ ഏജന്റുമാരിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…