കൊച്ചി- ദോഹ റൂട്ടില്‍ പുതിയ വിമാന സര്‍വീസുകളുമായി ആകാസ എയര്‍

കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാസ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നത്. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസിന് വഴിയൊരുക്കിയത്.

ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി-ദോഹ വിമാന സര്‍വീസുകള്‍. കൊച്ചിയില്‍ നിന്ന് ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് രാത്രി 7.40ന് ദോഹയില്‍ എത്തിച്ചേരും. തിരികെ ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.40ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് പിറ്റേദിവസം രാവിലെ 11.20നാണ് കൊച്ചിയില്‍ എത്തിച്ചേരുക. ആകാസ എയറിന്റെ വെബ്‌സൈറ്റിലൂടേയും ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവല്‍ ഏജന്റുമാരിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും

LEAVE A REPLY

Please enter your comment!
Please enter your name here