ബെംഗളൂരു: കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു വൻ തീപ്പിടുത്തം. യാദ്ഗിർ ജില്ലയിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തുള്ള പഴയ ട്രാൻസ്ഫോർമർ തൂൺ പൊട്ടിയതാണ് അപകട കാരണം. തുടർന്ന് വീടുകളുമായി ബന്ധിപ്പിച്ചിരുന്ന കണക്ഷനുകളിലേക്കും തീ പടരുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു.
ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതിന്‍റെ പ്രധാന കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് നൂറിലധികം വീടുകളിലെ ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, ഫാനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടിന് പുറത്തുള്ള വൈദ്യുതി ലൈനുകളിലൂടെ തീ പടർന്നിരുന്നു. ഇത് പ്രദേശത്ത് വലിയ ഭീതിക്ക് ഇടയാക്കി. തകർന്ന ലൈനുകളിൽ നിന്ന് തീപ്പൊരികൾ ഉയർന്ന് ഒരു ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് പടരുകയായിരുന്നു.
TAGS: KARNATAKA | ACCIDENT
SUMMARY: Storm in Karnataka village snaps old power lines, triggers fire scare, two hurt
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…