ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കോടതി വളപ്പുകളിലും ട്രിബ്യൂണലുകളിലും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെ. ബി. പര്‍ദിവാല, ആര്. മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ശുചിമുറികള്‍, വിശ്രമ മുറികള്‍ എന്നിവ അടിസ്ഥാന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ശുചിത്വത്തോടെ ഇരിക്കാനുള്ളത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ വ്യക്തികള്‍ക്കും സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും / കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും അതാത് സര്‍ക്കാരുകളുടെ കടമയാണെന്നും കോടതി നിരീക്ഷിച്ചു. എല്ലാ ജുഡീഷ്യല്‍ ഫോറങ്ങളിലും പൊതു ടോയ്ലറ്റുകളും പൊതു സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
TAGS: NATIONAL | SUPREME COURT
SUMMARY: All court premises should have four category of toilets, says sc
ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…