Categories: KERALATOP NEWS

കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കോട്ടയം: കോട്ടയം എരുമേലിയിൽ വീടിനു തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. കനകപ്പലം ശ്രീനിപുരം ന​ഗറിന് സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് ആദ്യം മരിച്ചത്. തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), എന്നിവരും സന്ധ്യയോടെ മരിച്ചു. മകൻ ഉണ്ണിക്കുട്ടൻ(22) ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.

കോട്ടയം എരുമേലി കനകപ്പാലം ശ്രീനിപുരത്താണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ സംഭവമുണ്ടായത്. വീടിനകത്ത് തീ പടരുന്നതു കണ്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വെള്ളമൊഴിച്ച് അണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍, തീ ആളിപ്പടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന്റെ മുന്‍വശത്തെ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരാണ് കതക് പൊളിച്ചത്. അകത്തുകയറി വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ജലിയേയും ഉണ്ണിക്കുട്ടനേയും പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പിന്നീട് നടന്ന തിരച്ചലിലാണ് സത്യപാലനെയും ശ്രീജയേയും കണ്ടെത്തിയത്.

കുടുംബ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. അഞ്ജലി മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. അഞ്ജലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായും ഇന്ന് രാവിലെയും ഇതുസംബന്ധിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. കൂട്ട ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

എരുമേലിയില്‍ ജൂബിലി സൗണ്ട്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുകയായിരുന്നു സത്യപാലന്‍. മരിച്ച ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
<br>
TAGS : FIRE BREAKS OUTS | KOTTAYAM NEWS
SUMMARY : A house caught fire in Erumeli, Kottayam; Three members of a family died; One is in critical condition

Savre Digital

Recent Posts

യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു; ഡിവൈഡറില്‍ ഇടിച്ചു കയറി

ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…

21 minutes ago

വിലക്കിയ സിനിമകള്‍ ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…

38 minutes ago

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…

1 hour ago

മസാല ബോണ്ടിലെ ഇഡി നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…

2 hours ago

പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…

3 hours ago

വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…

4 hours ago