Categories: KERALATOP NEWS

കോട്ടയം ഗവണ്‍മെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ്; 5 പ്രതികള്‍ക്കും ജാമ്യം

കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസിലെ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്‌എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ പി രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍ എസ് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍ വി വിവേക് (21) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 4 മുതലായിരുന്നു കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനു ഇരയായത്.

സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപിക്കാന്‍ പണം നല്‍കാത്തവരെ റാഗ് ചെയ്യുകയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്‌നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിമ്മില്‍ ഉപയോഗിക്കുന്ന ഡമ്പല്‍ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്ക്കുക, കോംപസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച്‌ ശരീരത്തില്‍ മുറിവ് ഉണ്ടാക്കുക, മുറിവില്‍ ലോഷന്‍ തേക്കുക, സംഘം ചേര്‍ന്ന് മര്‍ദിക്കുക തുടങ്ങിയ ക്രൂരതകളാണ് സീനിയേഴ്‌സ് നടത്തിയത്.

TAGS : LATEST NEWS
SUMMARY : Kottayam Government Nursing College ragging case; All 5 accused granted bail

Savre Digital

Recent Posts

ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…

1 hour ago

പിഎം ശ്രീ പിന്മാറ്റം തിരിച്ചടിയായി; കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…

2 hours ago

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…

3 hours ago

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…

4 hours ago

ചിറ്റൂരിൽ പതിനാലുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇരട്ട  സഹോദരനെ കാണാനില്ല

പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…

5 hours ago

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ…

5 hours ago