കോട്ടയം: കോട്ടയം നഗരസഭയില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയ കേസിലെ പ്രതി അഖില്‍ സി.വർഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കഴിഞ്ഞ 7 ന് തട്ടിപ്പ് പുറത്ത് വന്ന് 22 ദിവസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ജില്ലാ പോലീസ് മൈധാവിയുടെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഉദ്യോഗസ്ഥരുടെയും നമ്പർ വച്ചാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വർഷം കൊണ്ട് കോട്ടയം നഗരസഭയുടെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് അഖില്‍, മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കേസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
TAGS : KOTTAYAM | LOOK OUT NOTICE
SUMMARY : Kottayam Municipal Corporation Pension Fund Fraud: Look Out Notice to trace Accused Akhil Varghese
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…