ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിങ് പരാതിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഗാന്ധി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും പ്രിന്‍സിപ്പലിൻറെയും പരാതിയിലാണ് അറസ്റ്റ്. വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തുത്തിട്ടുണ്ട്.
ഒന്നാം വർഷ വിദ്യാർഥികളെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ് ചെയ്തത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്നും അതിക്രൂരമായ റാഗിങ്ങിന് ഇരയായതായി ഒന്നാം വര്‍ഷ വിദ്യാര്‍ഥികൾ പരാതി നൽകിയിരുന്നു. കോമ്പസ് കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി.
സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി ഉള്‍പ്പെടെ സീനിയേഴ്സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാര്‍ഥികള്‍ നടത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്സ് തങ്ങളെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല. പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
<BR>
TAGS : KOTTAYAM NEWS | RAGGING
SUMMARY : Ragging in Kottayam Nursing: Five students arrested
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…