ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരേ കേസെടുത്ത് ബെംഗളൂരു പോലീസ്. കർണാടക ബിജെപിയുടെ സമൂഹമാധ്യമങ്ങളിലെ പേജിൽ പങ്കുവെച്ച വീഡിയോ വർഗീയ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിലാണ് കേസ്.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, ഐടി സെൽ മേധാവി അമിത് മൽവിയ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പാർട്ടി പങ്കുവെച്ച വിഡിയോയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിങ്ങൾക്ക് വലിയ രീതിയിൽ ഫണ്ട് നൽകുന്നതായി കാണിക്കുന്നുണ്ട്. ശനിയാഴ്ചയാണ് 17-സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോ പുറത്തുവിട്ടത്.
രാഹുൽ ഗാന്ധിയുടേയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകളാണ് വീഡിയോയിലുള്ളത്. അവർ മുസ്ലിം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടിൽ നിക്ഷേപിക്കുന്നതായാണ് കാണിക്കുന്നത്. പക്ഷിക്കൂട്ടിൽ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്. മുട്ട വിരിഞ്ഞതിന് ശേഷം രാഹുൽ ഗാന്ധി മുസ്ലിം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ടുകൾ നൽകുന്നു. മറ്റുള്ള പക്ഷികൾ അതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് അത് നൽകുന്നില്ല.
സംസ്ഥാന കോൺഗ്രസ് ലീഗൽ യൂണിറ്റ് അംഗമായ രമേഷ് ബാബുവാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. നേരത്തേ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും കോൺഗ്രസ് പരാതി നൽകിയിരുന്നു.
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…