ഹരിയാനയിലെ കോൺഗ്രസ് നേതാക്കളായ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും അനുയായികളും ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാവിലെ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കാത്തതാണ് രാജിക്കുള്ള കാരണമെന്നാണ് സൂചന.
കോണ്‍ഗ്രസിന് ഹരിയാനയില്‍ യാതൊരു ഭാവിയുമില്ലെന്ന് കിരണ്‍ ചൗധരി പറഞ്ഞു.“ആത്മാര്‍ത്ഥതയുള്ള വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ല. ചിലരുടെ സ്വകാര്യ സാമ്രാജ്യമായി കോണ്‍ഗ്രസ് മാറുകയാണ്. “- കിരണ്‍ ചൗധരി കുറ്റപ്പെടുത്തി.
ഹരിയാനയിലെ തോഷാം മണ്ഡലത്തിലെ എംഎല്‍എയാണ് കിരണ്‍ ചൗധരി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടുമെന്ന് സൂചന നല്‍കിയിരുന്നു. മുന്‍ ഹരിയാന മുഖ്യമന്ത്രിയും കരുത്തുറ്റ കോണ്‍ഗ്രസ് നേതാവുമായ ബന്‍സിലാലിന്റെ മരുമകള്‍ കൂടിയാണ് കിരണ്‍ ചൗധരി. കോൺഗ്രസിൻ്റെ ഹരിയാന യൂണിറ്റിൻ്റെ വർക്കിംഗ് പ്രസിഡൻ്റായിരുന്നു മകള്‍ ശ്രുതി ചൗധരി.
<bR>
TAGS : CONGRESS | HARYANA |
SUMMARY : Congress leader Kiran Chaudhary and daughter to BJP
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…
കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…
സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…