ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. റോത്തഗ് ജില്ലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാനി നാര്‍വാല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് മരിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഹിമാനി പങ്കെടുത്തിരുന്നു. ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരനാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് കണ്ടെത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. റോത്തഗിലെ വിജയ് നഗര്‍ മേഖലയിലാണ് ഹിമാനിയുടെ വീട്.
പോസ്റ്റ്മാര്‍ട്ടത്തിനായി റോത്തഗിലെ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയുടെ മൃതദേഹം മാറ്റിയിട്ടുണ്ട്. ഹിമാനയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പാര്‍ട്ടി എം.എല്‍.എ ബി.ബി ബാത്ര ആവശ്യപ്പെട്ടു.
TAGS : CONGRESS
SUMMARY : Congress worker killed, body dumped in suitcase
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…