പത്തനംതിട്ട: കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലീസ്. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറുകാരൻ്റെ അശ്രദ്ധയാണെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. അപകടത്തില്‍ എയര്‍ബാഗ് ഓപ്പണായതായി കാണുന്നില്ലെന്നും എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്‌ക്ക് ശേഷം പറയാമെന്നും എംവിഡി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കാറുകാരന്റെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. കൂടല്‍ മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. മധുവിധുവിനു ശേഷം മലേഷ്യയില്‍ നിന്നും മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും കൂട്ടി നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും മടങ്ങുമ്പോഴാണ് ദാരുണ സംഭവം നടന്നത്.
കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് നാട്ടുകാർ പ്രതികരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. അപകടത്തില്‍ മത്തായി ഈപ്പനും ബിജു പി. ജോര്‍ജും മരിച്ചു. ഇവരുടെ വീട്ടിലേക്ക് അപകടസ്ഥലത്ത് നിന്ന് വെറും ഏഴു കിലോമീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ. ബസിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍.
അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. അനുവിന്റെ അച്ഛന്‍ ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും.
TAGS : KONNI ACCIDENT
SUMMARY : Konni car accident: Police said that the accident was caused by the carelessness of the car driver
ന്യൂഡൽഹി: ദേശീയ മെഡിക്കൽ സയൻസ് പരീക്ഷ ബോർഡ് (എൻ.ബി.ഇ.എം.എസ്) നീറ്റ് പി.ജി ഫലം സെപ്തംബർ മൂന്നിന് പ്രസിദ്ധീകരിക്കും. ആഗസ്‌റ്റ് മൂന്നിന്…
ബെംഗളൂരു: ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്.…
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…