മുംബൈ: കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണുമരിച്ചു. ഇരുപതുകാരിയായ വർഷ ഖാരാട്ട് ആണ് മരിച്ചത്. ധാരാശിവ് ജില്ലയിലെ ആര്‍ജി ഷിന്‍ഡെ കോളേജില്‍ അവസാന വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്നു വര്‍ഷ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വൈറലായ വീഡിയോയില്‍ സാരി ധരിച്ച് പോഡിയത്തില്‍ നിന്ന് വിടവാങ്ങല്‍ പ്രസംഗം നടത്തുന്ന വര്‍ഷയെ കാണാം. പെട്ടെന്ന് പ്രസംഗം നിര്‍ത്തിയ വര്‍ഷ വീണു മരിച്ചു. വര്‍ഷ ബോധംകെട്ടു വീണപ്പോള്‍ വിദ്യാര്‍ഥികള്‍ വേദിയിലേക്ക് ഓടിക്കയറി അവളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വര്‍ഷയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് ബൈപാസ് സര്‍ജറി നടത്തിയിരുന്നുവെന്ന് അമ്മാവന്‍ ധനാജി ഖരത് പറഞ്ഞു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം അവള്‍ മരുന്ന് കഴിച്ചിരുന്നു, പക്ഷേ കോളേജില്‍ പോകാനുള്ള തിരക്കില്‍ വെള്ളിയാഴ്ച ദിവസേനയുള്ള ഗുളികകള്‍ കഴിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
TAGS : LATEST NEWS
SUMMARY : 20-year-old woman collapses and dies while giving a speech at a college graduation ceremony
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…
തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കും.…
കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍…
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…