ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് പേർ അറസ്റ്റിൽ. ഉള്ളാൽ പടപ്പു സ്വദേശി മുഹമ്മദ് ഇഷാൻ (35), ടിസി റോഡിൽ താമസിക്കുന്ന സഫർ സാദിക്ക് (35) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഏജന്റുമാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മംഗളൂരുവിലെ പ്രമുഖ കോളേജുകളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
ഇവരിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ഗുളികകൾ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, ഒരു മൊബൈൽ ഫോൺ, ഒരു കാർ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 16,13,800 രൂപയാണ്.
അന്വേഷണത്തിൽ കുടക് കുശാൽ നഗർ പോലീസ് സ്റ്റേഷനിൽ സഫർ സാദിഖിനെതിരെ 9 കേസുകളുള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് കൊണാജെ പോലീസ് സ്‌റ്റേഷനിൽ മുഹമ്മദ് ഇഷാനെതിരെയും മുമ്പ് കേസെടുത്തിട്ടുണ്ട്.
കൊല്ലം: ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷൻ. ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.…
തിരുവനന്തപുരം: ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയല്‍ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച്…
കൽപ്പറ്റ: താമരശേരി ചുരത്തിൽ മണ്ണ് നീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിലുള്ള പ്രദേശത്തെ സാഹചര്യം അപകടകരമല്ല എന്ന് വനവംകുപ്പ് പറയുന്നു. വനംവുപ്പിന്റെ ഉദ്യോഗസ്ഥർ…
തൃശൂർ: വിദ്വേഷ പരാമർശത്തിന് അധ്യാപികയ്ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്.…
കോഴിക്കോട്: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കോയിലാണ്ടി…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.…