LATEST NEWS

മൈസൂരു ആർഎംപി പരിസരത്ത് കടുവയെ കണ്ടതായി റിപ്പോർട്ടുകൾ

ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കടുവയെ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി.

മൈസൂരുവില്‍ നിന്നും അധികം ദൂരമില്ലാത്ത യെല്‍വാല സോഷ്യൽ ഫോറസ്റ്റ് ഏരിയക്ക് സമീപം അലോകാ റോഡിൽ അടുത്തിടെ രണ്ട് കടുവകളെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ് ജീവനക്കാർ കടുവക്കായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.. ഇതിനിടെയാണ് ആർഎംപി ഫാക്ടറി മേഖലയിൽ കടുവ പ്രത്യക്ഷപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നത്.
SUMMARY: Reports of tiger sighting in Mysuru RMP area

NEWS DESK

Recent Posts

തൃശൂരില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയില്‍

തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…

35 minutes ago

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്.…

1 hour ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം   മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…

2 hours ago

പുലിയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച്‌ കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…

2 hours ago

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു നേതാവിനെതിരെ പരാതി

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…

3 hours ago

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…

4 hours ago