കോഴിക്കോട്: പേരാമ്പ്ര കായണ്ണയില്‍ തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റത്. ആറ് പേര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായണ്ണ 12ാം വാര്‍ഡിലെ നമ്പ്രത്തുമ്മലില്‍ ആറുമണിയോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പിന്റെ ഭാഗമായി തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്.
നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണിവര്‍. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ വിവിധ ആശുപത്രികളിലെത്തിച്ചത്. കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. സംസ്ഥാനത്ത് മഴയ്ക്കൊപ്പം തന്നെ അതിശക്തമായ മിന്നലുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
<BR>
TAGS : LIGHTNING | KOZHIKODE NEWS
SUMMARY : Lightning accident in Kozhikode, six women in hospital
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം.…