കോഴിക്കോട്: പേരാമ്പ്രയില്‍ കല്യാണ വീട്ടില്‍ കവർച്ച നടന്നതായി പരാതി. പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം. വിവാഹത്തിന് പങ്കെടുത്തവർ നല്‍കുന്ന ക്യാഷ് കവറുകള്‍ ഇട്ടുവെക്കുന്ന പണമടങ്ങിയ പെട്ടി ഉള്‍പ്പെടെ വാതില്‍ കുത്തി തുറന്നാണ് മോഷണം നടത്തിയത്.
വീട്ടുകാരുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌കോഡ് സ്ഥലം പരിശോധിച്ചു. ലക്ഷ കണക്കിന് രൂപ പെട്ടിയില്‍ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് വീട്ടുകാർ പറയുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമില്‍ വെച്ച് പൂട്ടിയാതായിരുന്നു.
ഇന്നലെ രാത്രിയില്‍ വാതില്‍ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. സ്ഥലം സന്ദർശിച്ച പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണൻ അന്വേഷണം ഊർജിതമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.
TAGS : ROBBERY
SUMMARY : Massive robbery at wedding house in Kozhikode
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…