കോഴിക്കോട്: ലോഡ്ജില്‍ യുവാവിനെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിലാണ് സംഭവം. കൊല്ലം സ്വദേശിയും മത്സ്യബന്ധന തൊഴിലാളിയുമായ സോളമനാണ് കൊല്ലപ്പെട്ടത്. നാല് പേരാണ് മുറിയിലുണ്ടായിരുന്നത്. അനീഷ് എന്ന ആളാണ് മുറിയെടുത്തത്. ഇയാള്‍ നാട്ടിലേക്ക് പോയിരുന്നു.
ഈ മുറിയില്‍ ഇയാളോടൊപ്പം നാല് പേരാണ് ഉണ്ടായിരുന്നത്. ഇന്നലെയാണ് കൊല്ലപ്പെട്ട സോളമൻ ഇവിടേക്കുവന്നത്. രാവിലെ ലോഡ്ജ് ജീവനക്കാർ വൃത്തിയാക്കുന്നതിനിടെയാണ് മുറിയുടെ മുന്നിലായി രക്തം കണ്ടു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തി മുറി പൊളിച്ച് അകത്തുകയറിയപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ് രക്തം വാർന്ന നിലയില്‍ സോളമെനെ കണ്ടെത്തുന്നത്. മുറിയിലുണ്ടായിരുന്ന നാല് പേരുമായുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒളിവില്‍ പോയ നാല് പേർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS : CRIME
SUMMARY : Youth hacked to death at Kozhikode lodge
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…
തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…
സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…