Categories: NATIONALTOP NEWS

കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 363 കേസുകള്‍

ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതായി റിപ്പോർട്ട്. 3000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്താകമനം രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചത്തേതിനേക്കാള്‍ 1200 ശതമാനം വർധനയാണ് കോവിഡ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്.

കോവിഡ് കേസുകള്‍ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 1147 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64 കോവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ 37 ശതമാനവും കേരളത്തിലാണ്.കോവിഡ് കേസുകള്‍ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.

1147 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64 കോവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ 37 ശതമാനവും കേരളത്തിലാണ്. കോവിഡ് വ്യാപനം കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം മഹാരാഷ്ട്രയും അതിന് പിന്നാലെ ഡല്‍ഹിയുമാണ്. മഹാരാഷ്ട്രയില്‍ 467 കോവിഡ് കേസുകളും ഡല്‍ഹിയില്‍ 375 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തില്‍ 265, കര്‍ണാടക 234, വെസ്റ്റ് ബംഗാള്‍ 205, തമിഴ്‌നാട് 185, ഉത്തര്‍ പ്രദേശ് 117, പോണ്ടിച്ചേരി 41, ഹരിയാന 26 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകള്‍. കോവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. ഇത് സിക്കിമിന്റെ ഉയര്‍ന്ന പൊതുജനാരോഗ്യ നേട്ടമായാണ് കണക്കാക്കുന്നത്.

TAGS : COVID
SUMMARY : Covid cases rise; 363 cases in 24 hours

Savre Digital

Recent Posts

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

6 minutes ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

17 minutes ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

32 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

3 hours ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

4 hours ago