Categories: NATIONALTOP NEWS

കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ രാജി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുകയാണെന്ന് ഗൗരവ് വല്ലഭ് എക്സിൽ കുറിച്ചു. സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താനോ, രാജ്യത്ത് സമ്പത്ത് സൃഷ്ടിച്ചവരെയും അതിസമ്പന്നരെയും അധിക്ഷേപിക്കാനോ അവർക്കെതിരെ പ്രവർത്തിക്കാനോ തനിക്ക് കഴിയില്ലെന്ന് ഗൗരവ് വല്ലഭ് എക്സില്‍ കുറിച്ചു.

രാജ്യത്തിന്റെ ആവശ്യങ്ങൾ ഒട്ടും മനസിലാക്കാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിയുടെ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ പൂർണമായും തകർന്നിരിക്കുകയാണെന്നും വല്ലഭ് രാജിക്കത്തിൽ ആരോപിച്ചു. ഇതുമൂലം പാർട്ടിക്ക് അധികാരത്തിൽ വരാനോ പ്രതിപക്ഷമെന്ന നിലയിൽ ശക്തമായ പങ്ക് വഹിക്കാനോ കഴിയുന്നില്ല. ഇത് എന്നെപ്പോലുള്ള ഒരു പ്രവർത്തകനെ നിരാശനാക്കുന്നു. മുതിർന്ന നേതാക്കളും താഴെത്തട്ടിലുള്ള പ്രവർത്തകരും തമ്മിലുള്ള വിടവ് നികത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഗൗരവ് വല്ലഭ് കത്തിൽ കൂട്ടിച്ചേർത്തു.

ബോക്സർ വിജേന്ദർ സിങ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് വല്ലഭിന്റെ രാജിയും വരുന്നത്. മല്ലികാർജുൻ ഖാർഗെയുടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രചാരണം കൈകാര്യം ചെയ്തിരുന്ന ഗൗരവ് വല്ലഭ് സാമ്പത്തിക വിഷയങ്ങളിൽ വിദഗ്ധനായിരുന്നു. 2019-ലെ ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും 2023-ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലും ഗൗരവ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

The post കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

പാലക്കാട് യുവതിക്ക് നിപ്പ; 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.…

42 minutes ago

സ്വര്‍ണവില വീണ്ടും താഴോട്ട്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയായി. ഗ്രാമിന് 55 രൂപ…

1 hour ago

ദുര്‍ബലനായ എതിരാളിയെന്ന് പരിഹാസം; ഒടുവില്‍ കാള്‍സന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കി ഡി ഗുകേഷ്

സബ്രെഗ്: തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ…

2 hours ago

ഉത്തരാഖണ്ഡില്‍ കനത്ത മഴ: ചാര്‍ ധാം യാത്ര നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാർ ധാം യാത്ര താല്‍ക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി പുഷ്കർ ധാമി പ്രഖ്യാപിച്ചു.…

3 hours ago

നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്ത് കൊലപ്പെട്ട ഡിജിപിയുടെ മകൾ

ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു.…

3 hours ago

മലപ്പുറത്ത് മരിച്ച 18 കാരിക്ക് നിപ ബാധയെന്ന് സംശയം; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ

കോഴിക്കോട്:സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി.…

3 hours ago