Categories: NATIONALTOP NEWS

ക്രമക്കേട്; നെറ്റ് മാത്രമല്ല, നീറ്റും റദ്ദാക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ക്രമക്കേട് നടന്നെന്ന സംശയത്തില്‍ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതുപോലെ നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം  നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികളുടെ വിജയമാണെന്നും മോദി സര്‍ക്കാറിന്റെ അഹങ്കാരം പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. ക്രമക്കേട് നടന്നെന്ന് ഉറപ്പായിട്ടും പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.

”പ്രധാനമന്ത്രി മോദി നിരവധി ‘പരീക്ഷാ പേ ചര്‍ച്ച’ നടത്തി. ‘നീറ്റ് പേ ചര്‍ച്ച’ എപ്പോള്‍ നടത്തും നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികളുടെ വിജയമാണ്. യുവാക്കളുടെ ഭാവി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ, മോദി സര്‍ക്കാറിന്റെ അഹങ്കാരത്തിനേറ്റ വലിയ പരാജയമാണിത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നില്ലെന്ന് ആദ്യം അവകാശപ്പെട്ട വിദ്യാഭ്യാസമന്ത്രി, ബിഹാറിലും ഹരിയാനയിലും ഗുജറാത്തിലും അറസ്റ്റ് ഉണ്ടായതോടെ ക്രമക്കേട് നടന്നെന്ന് സമ്മതിച്ചു. എപ്പോഴാണ് പരീക്ഷ റദ്ദാക്കുക” -ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

പരീക്ഷാ സംവിധാനത്തിലുണ്ടായ പിഴവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയാറാകുമോ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. നീറ്റിനു പിന്നാലെ നെറ്റിലും ക്രമക്കേട് നടന്നെന്ന് വ്യക്തമാകുമ്പോൾ രാജ്യത്തെ യുവാക്കളുടെ ഭാവിവെച്ചാണ് സർക്കാർ കളിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു. പരീക്ഷ റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും ആവശ്യപ്പെട്ടു. ക്രമക്കേടില്ലാതെ ഒറ്റ പരീക്ഷ പോലും മോദി സർക്കാറിന് നടത്താനായിട്ടില്ലെന്ന് ആം ആദ്മി പാർട്ടിയും വിമർശിച്ചു.

പരീക്ഷയിലെ ക്രമക്കേടുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കുന്നത്. ജൂൺ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയാണ് (ജൂൺ 2024) റദ്ദാക്കിയത്. ഒ.എം.ആർ. പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് റദ്ദാക്കൽ. പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയതോടെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപെടുന്നത്. 317 നഗരങ്ങളിലായി ഒമ്പത് ലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയിരുന്നു. സർവകലാശാലകളിലും കോളജുകളിലും ജോലി ലഭിക്കാനും പിഎച്ച്.ഡിക്ക് പ്രവേശനം നേടാനും നാഷനൽ എലിജിബിലിറ്റ് ടെസ്റ്റ (നെറ്റ്) പ്രധാനമാണ്.

പരീക്ഷയുടെ സമ​ഗ്രതയിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നത്. കേന്ദ്ര സർക്കാർ ചോദ്യപേപ്പർ ചോർച്ചക്കെതിരെ നിയമം നടപ്പാക്കിയശേഷം ആദ്യമായി റദ്ദാക്കുന്ന കേന്ദ്രതല പൊതുപരീക്ഷ കൂടിയാണിത്. പരീക്ഷ സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നീറ്റുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
<BR>
TAGS : NTA-NEET2024
SUMMARY : Not only NET but also NEET should be cancelled- Opposition

Savre Digital

Recent Posts

ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…

52 minutes ago

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; നാലു പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…

1 hour ago

ബെംഗളൂരു വിൽസൺ ഗാർഡനിലെ ഗ്യാസ് സിലിണ്ടർ അപകടം: പൊള്ളലേറ്റ അമ്മയും മകളും മരിച്ചു, മരണസംഖ്യ മൂന്നായി

ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…

2 hours ago

ഇന്ത്യൻ നേവിയില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…

2 hours ago

കേളി വി.എസ് അനുസ്മരണം

ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…

2 hours ago

10000 രൂപ മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…

3 hours ago