ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു : ക്രസന്റ് നഴ്‌സറി വിദ്യാർഥികളുടെ പ്രവേശനോത്സവം മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കുരുന്നു മനസുകളിൽ പഠനം ഭീതിയും ഭാരവുമാക്കാതെ ഉല്ലാസത്തോടെ പഠിച്ചു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അഡ്വ. പി ഉസ്മാൻ അഭിപ്രായപ്പെട്ടു. ചെറുപ്രായത്തിൽ തന്നെ പുസ്തകങ്ങളുടെ ഭാരം ചുമന്ന് ശാരീരികവും മാനസികവുമായ പീഢനം മൂലം പഠനത്തോട് മടുപ്പ് ഉണ്ടാക്കുന്നതിന് പകരം ഭാരം കുറച്ച് ലളിത രീതിയിലുള്ള പഠന സംവിധാനങ്ങൾ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ. ഷക്കീൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറിമാരായ കെ.സി. അബ്ദുൾ ഖാദർ, ഷംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, മാനേജർ പി.എം. മുഹമ്മദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. മാനേജർ പി.എം മുഹമ്മദ് മൗലവി, തുടങ്ങിയവർ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാർഥികളുടെ കലാവിരുന്നുകൾ നടന്നു. ഇംദാദ് ആലം രക്ഷിതാക്കൾക്ക് ഉൽബോധന ക്ലാസ്സെടുത്തു. ശ്വേത, രമ്യ, രാജ വേലു, ശിവകുമാർ, രാധിക തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൾ ശ്വേത നന്ദിയും പറഞ്ഞു.
<BR>
TAGS : MALABAR MUSLIM ASSOCIATION | MALAYALI ORGANIZATION | CRESCENT SCHOOL
SUMMARY : Admission festival in Crescent Nursery

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

4 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

4 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

5 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

6 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

7 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

7 hours ago