ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളായ ധവാന്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് താരം കളിമതിയാക്കിയത്. തനിക്ക് അവസരങ്ങൾ നൽകിയ ബി സി സി ഐക്കും തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത ക്രിക്കറ്റ് പ്രേമികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ കൂടിയാണ് ശിഖർ ധവാൻ ഓസ്ട്രേലിയക്കെതിരെ 2010-ൽ ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിന്റെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. 2013 ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, 2015ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, ചാമ്പ്യൻസ് ട്രോഫി 2017-ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ്, 2018 ഏഷ്യാ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് എന്നിവ എല്ലാം ശിഖറിന്റെ നേട്ടങ്ങളാണ്. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്.
<BR>
TAGS : SHIKHAR DHAWAN | CRICKET
SUMMARY : Shikhar Dhawan announces his retirement from cricket
ബെംഗളുരു: വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഡബിൾ റോഡിന് സമീപം രോഗിയില്ലാതെ അമിതവേഗതയിൽ വന്ന ആംബുലൻസ് ഇരുചക്രവാഹനത്തിൽ…
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വനിതകൾ. മുംബൈ ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഏകദിന വനിതാ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കരുത്തരായ…
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…
തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…
ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…